ഗംഗാ പൂജയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച്‌ പ്രിയങ്ക ഗാന്ധി

പ്രയാഗ് രാജ്: ഗംഗാ പൂജയോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച്‌ പ്രിയങ്ക ഗാന്ധി. ത്രിവേണി സംഗമത്തില്‍ വച്ച്‌ ഗംഗാനദിയില്‍ പൂജ നടത്തിയശേഷമാണ് പ്രിയങ്ക ഗാന്ധി യാത്രയ്ക്ക് തുടക്കം കുറിച്ചത്. പ്രയാഗ് രാജിലെ ഹനുമാന്‍ ക്ഷേത്രത്തിലും പ്രിയങ്ക ഗാന്ധി പൂജ നടത്തി.പ്രയാഗ്‌ രാജില്‍ നിന്നും വാരാണസിയിലേക്കാണ് പ്രിയങ്ക മൂന്നുദിവസത്തെ ബോട്ട് യാത്ര നടത്തുന്നത്. ബോട്ട് യാത്രയ്ക്കിടയില്‍ വിദ്യാര്‍ത്ഥികളുമായി പ്രിയങ്ക ഗാന്ധി സംവാദം നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ 140 കിലോമീറ്ററാണ് പിന്നിടുന്നത്. ഗംഗയുടെ തീരത്ത് ജീവിക്കുന്ന സാധാരണക്കാരിലേക്ക് എത്തുകയാണ് യാത്രയുടെ ലക്ഷ്യം. യാത്രക്കിടെ വഴിമധ്യേയുള്ള സുപ്രധാന ക്ഷേത്രങ്ങളും ദര്‍ഗകളും പ്രിയങ്ക സന്ദര്‍ശിക്കും.

https://twitter.com/ANINewsUP/status/1107507209787899904/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1107507209787899904&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fmalayalam%2Bexpress%2Bonline-epaper-malayala%2Fganga%2Bpujayode%2Btheranyedupp%2Bpracharanathin%2Bthudakkam%2Bkurich%2Bpriyangka%2Bgandhi-newsid-111409941