ന്യൂസിലാൻഡ് വെടിവെപ്പ്; വെള്ളിയാഴ്ച്ചയിലെ ബാങ്കുവിളി ടി.വിയിലൂടെയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യും; ജസിന്‍ഡ ആർഡൻ

WELLINGTON, NEW ZEALAND - MARCH 16: New Zealand Prime Minister Jacinda Ardern addresses the media on March 16, 2019 in Wellington, New Zealand. At least 49 people are confirmed dead, with more than 40 people injured following attacks on two mosques in Christchurch on Friday afternoon. 41 of the victims were killed at Al Noor Mosque on Deans Avenue and seven died at Linwood mosque. Another victim died later in Christchurch hospital. Three people are in custody over the mass shootings. An Australian man has been charged with murder and will appear in court today. (Photo by Mark Tantrum/Getty Images)

ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിറ്റ് മൗന പ്രാര്‍ത്ഥന നടത്തുമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ. വെള്ളിയാഴ്ച്ചയിലെ ബാങ്കുവിളി ന്യൂസിലാൻഡിലെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ് വര്‍ക്ക് വഴിയും റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ ന്യൂസിലാൻഡ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്നലെ ഖുർആൻ പാരായണത്തോടെയായിരുന്നു ആരംഭിച്ചത്.പാര്‍ലെമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ സലാം ചൊല്ലി പ്രസംഗം ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു.