നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍: പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ല്‍ ബാ​​ങ്ക് വാ​​യ്പാ​​ത​​ട്ടി​​പ്പ് കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി നീ​​ര​​വ് മോ​​ദി അറസ്റ്റില്‍. ലണ്ടനിലാണ് മോദി അറസ്റ്റിലായത്. വെ​​സ്റ്റ് മി​​ന്‍സ്റ്റ​​ര്‍ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യാ​​ണ് അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യം. ഓഗസ്റ്റ് 2018-ലാണ് എന്‍ഫോഴ്സ്മെന്‍റ് നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ലണ്ടന്‍ കോടതിയ്ക്ക് മുമ്ബാകെ വച്ചത്. യു കെ ആഭ്യന്തരസെക്രട്ടറി സജീദ് ജാവേദ് അപേക്ഷയില്‍ ഒപ്പു വച്ചു.

ഇപഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13,400 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ബ്രിട്ടീഷ് കോടതിയുടെ അറസ്റ്റ് വാറന്റ് ലഭിച്ചിരുന്നു. നീരവ് മോദി അറസ്റ്റിലായതോടെ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഇയാള്‍ക്കെതിരേ വിചാരണ തുടങ്ങും. ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് കോടതി വിധിക്കുകയും ആവശ്യം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയും ചെയ്താല്‍ നീരവ് മോദിയെ ബ്രിട്ടന്‍ ഇന്ത്യക്കു കൈമാറും. എന്നാല്‍, തീരുമാനത്തിനെതിരേ നീരവിന് അപ്പീല്‍ നല്‍കാനാവും. 5100 കോടിയുടെ സ്വത്തുക്കള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുക്കുകയും 4000 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കും.