തന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചിട്ടില്ല; വേണ്ടി വന്നാല്‍ യോഗം ഭാരവാഹിത്വം രാജിവെക്കും: തുഷാര്‍

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി ഉപാധ്യക്ഷ സ്ഥാനം ആവശ്യമെങ്കില്‍ രാജിവെക്കും. രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് പികെ കൃഷ്ണദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണ്. എകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് സംഘടനാപരമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.