വാഹനാപകടം: ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ പുഴയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട്ട് തൃത്താല പട്ടിത്തറിയിൽ ഏഴംഗ സംഘം സഞ്ചരിച്ച കാ‍ർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂ‍ർ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്.