ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം

ജമ്മു കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക് നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന് തീവ്രവാദ നിരോധന നിയമപ്രകാരം നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 1988 മുതൽ കാശ്മീരിൽ സജീവമായി നിൽക്കുന്ന സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചതായി അറിയിച്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൌബ കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയും സുരക്ഷ എജൻസിക്ക് നേരെയും ഉള്ള പല അക്രമണങ്ങളിലും ജെകെഎൽഎഫിന് പങ്കുള്ളതായും പറഞ്ഞു.