കളിക്കളത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ഗൗ​തം ഗം​ഭീ​ര്‍ ബി​ജെ​പിയിൽ

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി, ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ബി​ജെ​പി പ്ര​വേ​ശം. നേ​ര​ത്തേ​, പ​ല​വി​ഷ​യ​ങ്ങ​ളി​ലും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള രാ​ഷ്ട്രീ​യ നി​ല​പാ​ടാണ് ഗം​ഭീ​ര്‍ സ്വീകരിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ഡല്‍ഹിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്.