പൊലീസിനെ വിരട്ടി സുരേഷ്ഗോപി: വൈറലായി വീഡിയോ

ഓച്ചിറയിൽ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം രൂക്ഷമാവുന്നതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി . ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സുരേഷ് ഗോപി രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥരോട് അന്വഷണ പുരോഗതി ചോദിച്ചറിയുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥനെ നേരിട്ട് ഫോണ്‍ വിളിച്ച് രോഷത്തോടെ പൊലീസ് ഉദ്യോഗസ്ഥനോട് ഇംഗ്ലീഷിൽ സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്നും സുരേഷ് ഗോപി ഫോണില്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മർദ്ദിച്ച് അവശരാക്കിയാണ് 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് റോഷന്‍റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ പതിമൂന്ന് വയസ്സുകാരി നാടോടി ബാലികയുടെ വീട്ടിൽ സുരേഷേട്ടൻ.ഉന്നതപോലീസ് ഉദ്യോഗസ്ഥർ എത്താതെ താൻ മടങ്ങിപ്പോകില്ല എന്ന ദൃഢ നിശ്ചയത്തിൽ സുരേഷേട്ടൻ. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മരണ മാസ്സ് ആണെന്ന് സുരേഷേട്ടൻ പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു…

Suresh Gopi Fans Club ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಮಾರ್ಚ್ 21, 2019