സ്റ്റീഫൻ നെടുമ്പള്ളിയുടെ വിശേഷങ്ങളുമായി ലൂസിഫർ ടീം ദുബായിൽ

നരസിംഹത്തിന് ശേഷം തന്റെ ശക്തമായ കഥാപാത്രമായിരിക്കും സ്റ്റീഫൻ നെടുമ്പള്ളിയെന്ന് മോഹൻലാൽ. ദുബായ് അർമാനി ഹോട്ടലിൽ വെച്ച് നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ പൃഥ്വിരാജ്, തിരക്കഥകൃത്ത് മുരളി ഗോപി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, താരങ്ങളായ ടോവിനോ തോമസ്, മഞ്ജു വാരിയർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൂസിഫർ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് തിയറ്ററുകളിലെത്തുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിൽ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നേരത്തെ ഉദ്യോഗ ജനകമായ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.