പാട്ടെഴുതാഞ്ഞിട്ടും ‘മോദി’ ചിത്രത്തിൻ്റെ ക്രെഡിറ്റിൽ തൻ്റെ പേര്; ഞെട്ടലെന്ന് ജാവേദ് അക്തർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ എന്നവകാശപ്പെടുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രം വിവാദത്തിൽ. ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തറിൻ്റെ ട്വീറ്റാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ചിത്രത്തിൽ പ്രവർത്തിക്കാത്ത തൻ്റെ പേര് ഗാനരചയിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടത് ഞെട്ടിക്കുന്നതാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ട്വീറ്റ്.

ചി​ത്ര​ത്തി​നു ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തു ജാ​വേ​ദ് അ​ക്ത​ർ, പ്ര​സൂ​ണ്‍ ജോ​ഷി, സ​മീ​ർ, അ​ഭേ​ന്ദ്ര​കു​മാ​ർ ഉ​പാ​ധ്യാ​യ്, സ​ർ​ദാ​ര, പാ​രി ജി ​ല​വ് രാ​ജ് എ​ന്നി​വ​രാ​ണ് എ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട പോ​സ്റ്റ​ർ പ​റ​യു​ന്ന​ത്. ഇ​തു ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജാ​വേ​ദ് അ​ക്ത​ർ ട്വി​റ്റ​റി​ൽ രം​ഗ​ത്തെ​ത്തി. താ​ൻ ഈ ​ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ട്ടെ​ഴു​തി​യി​ട്ടി​ല്ലെ​ന്നും ഈ ​ചി​ത്ര​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ക്ത​ർ വ്യ​ക്ത​മാ​ക്കി.