ഇതാണ് ഒരുമ; ജനക്കൂട്ടത്തിനിടയിലേക്ക് വന്ന ആംബുലസിന് സംഭവിച്ചത്… (വീഡിയോ കാണാം)

ഇതല്ല, ഇതിലും വലിയ ആൾകൂട്ടം ഉണ്ടായാലും ഒന്നല്ല, ഒരായിരം ആംബുലൻസ് വേണമെങ്കിലും ഈ വഴിയിലൂടെ പോകുമെന്ന് തെളിയിക്കുകയാണ് മണ്ണാർക്കാടിൽ നിന്നുള്ള വീഡിയോ. മണ്ണാർക്കാട് ചെട്ടിവേലയ്ക്കിടയിൽ ആട്ടവും പാട്ടുമായി ജനക്കൂട്ടം റോഡ് മുഴുവൻ നിരന്നു നിൽക്കുന്നു. ആ ആരവങ്ങൾക്കിടയിലാണ് രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് സൈറൺ മുഴക്കി എത്തുന്നത്. ഒരു നിമിഷത്തിന്റെ ഇടവേള പോലും നൽകാതെ, ആംബുലൻസിന് വഴിയൊരുക്കപ്പെട്ടു. വേഗത ഒട്ടും കുറയ്ക്കാതെ തന്നെ ആംബുലൻസ് കടന്നുപോയി. ഒരു നാടിന്റെ സ്നേഹവും ഒത്തൊരുമയും മാത്രമല്ല, സഹജീവിയോടുള്ള കരുതലും കൂടിയാണ് മണ്ണാർക്കാടിൽ നിന്നുള്ള ഈ വിഡിയോ വെളിപ്പെടുത്തുന്നത്.

വീഡിയോ കാണാം

മണ്ണാർക്കാട് ചെട്ടിവേലക്കിടയിൽ എത്തിയ ambulance നെ നിഷ്പ്രയാസം കടത്തിവിടുന്ന ജനങ്ങൾ….! ഇതാണ് ഞങ്ങൾ മണ്ണാർക്കാട്ടുകാർ 💪🏻

Mannarkkad Our Own Page ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮಾರ್ಚ್ 22, 2019