ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക പോ​സ്റ്റ് ത​കർന്നു; പ​താ​ക ത​ല​കീ​ഴാ​യി കെ​ട്ടി പാ​ക്കി​സ്ഥാ​ൻ

അ​തി​ര്‍​ത്തി​യി​ല്‍ പ്ര​കോ​പ​നം തു​ട​രു​ന്ന പാ​ക്കി​സ്ഥാ​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കി ഇ​ന്ത്യ. അ​ഖി​നൂ​ർ സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ സൈ​നി​ക പോ​സ്റ്റ് ഇ​ന്ത്യ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ത​ക​ർ​ന്നു. ത​രി​പ്പ​ണ​മാ​യ പാ​ക് സൈ​നി​ക പോ​സ്റ്റി​ന്‍റെ വീ​ഡി​യോ ഇ​ന്ത്യ​ൻ സൈ​ന്യം പു​റ​ത്തു​വി​ട്ടു.

പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ സേ​ന ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​ത്. ത​ല​കീ​ഴാ​യി കെ​ട്ടി​യി​രി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി പ​താ​ക​യും നാ​ലു സെ​ക്ക​ൻ​ഡ് നീ​ളു​ന്ന വീ​ഡി​യോ​യി​ൽ കാ​ണാം. എ​സ്ഒ​എ​സ് അ​പാ​യ​സ​ന്ദേ​ശം (​സേ​വ് അ​വ​ർ സോ​ൾ) ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​താ​ക ത​ല​കീ​ഴാ​യി കെ​ട്ടു​ന്ന​തെ​ന്ന് സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു.

ശ​നി​യാ​ഴ്ച പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​വ​യ്പി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​തി​ന് മ​റു​പ​ടി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​ത്യാ​ക്ര​മ​ണം. ക​ഴി​ഞ്ഞ​ദി​വ​സം നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പൂ​ഞ്ചി​ലെ ഷാ​പു​ർ, കെ​ർ​ണി മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു പാ​ക് ഷെ​ല്ലാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.