കുമ്മനമല്ല, ‘സുമ്മനം’; ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ അക്ഷരപ്പിശക്

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ‘സുമ്മനം’ രാജശേഖരനാക്കി കേന്ദ്ര ബിജെപി സ്ഥാനാര്‍ഥി പട്ടിക. ഇന്ന് വൈകീട്ട് പുറത്തുവിട്ട 184 പേരുടെ പട്ടികയില്‍ 101ാമനായ കുമ്മനം രാജശേഖരന്റെ പേരാണ് തെറ്റായി ‘സുമ്മനം’ രാജശേഖരന്‍ എന്നാക്കിയത്.

ബിജെപി മല്‍സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച കേരളത്തിലെ 14 മണ്ഡലങ്ങളില്‍ 13 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. അതേസമയം പത്തനംതിട്ടയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചതാണെന്നും വൈകുന്നതിന് പിന്നില്‍ സാങ്കേതികം മാത്രമാണെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.