സൂ​ര്യാ​ഘാതം; രണ്ടുപേർ മരണപെട്ടു; കാസര്‍കോഡ് മൂന്നു വയസ്സുകാരിക്ക് സൂര്യതാപമേറ്റു

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റ് ഇ​ന്ന് ര​ണ്ടു പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പാ​റ​ശാ​ല​യി​ല്‍ മ​ധ്യ​വ​യ​സ്ക​നും ക​ണ്ണൂ​ര്‍ വെ​ള്ളോ​റ​യി​ല്‍ വ​യോ​ധി​ക​നു​മാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. പാ​റ​ശാ​ല​യി​ല്‍ ക​രു​ണാ​ക​ര​ന്‍ എ​ന്ന​യാ​ള്‍ വ​യ​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. വെ​ള്ളോ​റ​യി​ല്‍ കാ​ട​ന്‍​വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍ (67) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ​യും മൃ​ത​ദേ​ഹ​ത്തി​ലും പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്.

കുമ്പളയിൽ മൂന്ന് വയസ്സുകാരിക്കുംപൊള്ളലേറ്റു.കുമ്ബള സ്വദേശി അബ്ദുല്‍ റഷീദിന്റെ മകള്‍ മര്‍വയ്ക്കാണ് സൂര്യതാപമേറ്റത്. പുനലൂരിലും സൂര്യാഘാതം ഏറ്റതായി റിപ്പോര്‍ട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍ എസ് പി നേതാവിന് സൂര്യാഘാതമേറ്റു. അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ര്‍​ധി​ച്ച തോ​തി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ മ​തി​യാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വെ​യി​ല്‍ നേ​രി​ട്ടേ​ല്‍​ക്കു​ന്ന വി​ധ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കു സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ 3മ​ണി​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റ്റി​യും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.