കടുവ ആക്രമണം: വനപാലകർക്ക് പരിക്ക്

വയനാട്: വയനാട്ട് ഇരുളത്ത് വനപാലക സംഘത്തിനേരെ കടുവയുടെ ആക്രമണം. മൂന്ന് വാച്ചര്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചീയമ്ബം സ്വദേശി ഷാജനാണ് ഗുരുതര പരിക്ക്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ തലയ്ക്കാണ് കടുവയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില തൃപ്തികരമാണ്. ഇവരെ ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് വനപാലകര്‍ പറഞ്ഞു. ദിവസ വേതനാടിസ്ഥാനത്തില്‍ കുറച്ചു ദിവസം മുമ്ബ് നിയമിച്ച ഉദ്യോഗസ്ഥരെയാണ് കടുവ ആക്രമിച്ചത്.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമായിരുന്നു. വളര്‍ത്തു മൃഗങ്ങളെ കടു ആക്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് കടുവയെ പിടിക്കാന്‍ ഉദ്യാഗസ്ഥര്‍ ഇന്നലെ കൂട് വച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. കടുവയുടെ ആക്രമണം ഉണ്ടചായ സാഹചര്യത്തില്‍ ഇരുളത്ത് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പ്രശ്‌നത്തില്‍ പരിഹാരം കാണാതെ റോഡ് ഉപരോധത്തില്‍ നിന്നും പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.