ഐലീഗിലെ ബെസ്റ്റ് ഗോൾ കീപ്പർ ഇനി ബ്ലാസ്റ്റേഴ്സിനു സ്വന്തം

ഐ ലീഗിൻ്റെ ഇക്കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ബിലാൽ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ബിലാൽ ഖാൻ ടീമിലെത്തിയത്. പൂനെ സിറ്റിയിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ റിയൽ കശ്മീരിനു വേണ്ടിയായിരുന്നു കഴിഞ്ഞ സീസണിൽ ബിലാൽ ഖാൻ ഗ്ലൗസണിഞ്ഞത്.

നേരത്തെ ഐലീഗ് ക്ലബായ ഗോകുലം കേരളയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ബിലാൽ ഖാൻ്റെ കേരളത്തിലേക്കുള്ള രണ്ടാം വരവാണിത്. മുംബൈ സ്വദേശിയായ ബിലാൽ ഖാൻ മുഹമ്മദൻസ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.