പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപണം: വി പി സാനുവിനെതിരെ യുഡിഎഫ് പരാതി നൽകി

മലപ്പുറത്തെ എല്‍ ഡി എഫ് സ്ഥാനാർത്ഥി വി പി സാനുവിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘന ആരോപണവുമായി യു ഡി എഫ്. ജില്ലാ കളക്ടർക്കാണ് യു ഡി എഫ് പരാതി നൽകിയത്.

പി ആര്‍ ഡി പുറത്തിറക്കിയ ‘1000 നല്ല ദിനങ്ങൾ’ എന്ന ബ്രോഷർ വോട്ടഭ്യർത്ഥനക്കൊപ്പം വിതരണം ചെയ്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബ്രോഷറിന്‍റെ പകർപ്പുകൾപ്പെടെയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ യുഡിഎഫിന്റെ ഈ ആരോപണം തെറ്റാണെന്ന് എല്‍ ഡി എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പ്രതികരിച്ചു.