എം എം മണിയെ ബ്ലാക്ക് മണിയെന്ന് പീതാംബരക്കുറുപ്പ്; പീതാംബരക്കുറുപ്പിന് ‘ബാക്ക്’ ആണ് പഥ്യമെന്ന് മണി

തന്നെ ബ്ലാക്ക് മണിയെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്സ് നേതാവ് എൻ പീതാംബരക്കുറുപ്പിന് മറുപടിയുമായി വൈദ്യുത മന്ത്രി എം എം മണി. പീ​താം​ബ​ര​ക്കു​റു​പ്പി​ന് ബ്ലാ​ക് പ​ണ്ടേ ഇ​ഷ്ട​മ​ല്ലെ​ന്നും ബാ​ക്ക് ആ​ണ് പ​ഥ്യ​മെ​ന്നുമായിരുന്നു മ​ണിയുടെ മറുപടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ തിരിച്ചടി.

പ്ര​ള​യ​ത്തി​നു കാ​ര​ണ​ക്കാ​ര​ന്‍ ബ്ലാ​ക്ക് മ​ണി​യാ​ണെ​ന്നാ​യി​രു​ന്നു പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ പ​രാ​മ​ര്‍​ശം. ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വന്‍ഷനില്‍ വച്ചായിരുന്നു ഇത്. നി​റ​ത്തി​ന്‍റെ പേ​രി​ലു​ള്ള അ​ധി​ക്ഷേ​പ​ത്തി​നെ​തി​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് ശ​ക്ത​മാ​യ വി​മ​ർ​ശ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി മ​ണി മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.