മു​ന്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

ജ‍​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി​യു​ടെ മു​ന്‍ നേ​താ​ക്ക​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ഘ്യാ​ന്‍​ശ്യാം തി​വാ​രി, സു​രേ​ന്ദ്ര ഗോ​യ​ല്‍ എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ള​യ​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​രു​വ​രും ബി​ജെ​പി​യി​ല്‍ ​നി​ന്ന് രാ​ജി​വ​ച്ച​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന വ​സു​ന്ദ​ര​രാ​ജയുടെ ക​ടു​ത്ത വി​മ​ര്‍​ശ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

അതേസമയം അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് പാര്‍ട്ടിക്കു പുറത്തായ മുന്‍ കേന്ദ്രമന്ത്രി സുഖ് റാമും പേരമകന്‍ ആഷ്‌റേ ശര്‍മയും കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് എത്തിയ സുഖ് റാമും ആഷ്‌റേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതായി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.