ഭർത്താവിന്റെ പാസ്പോർട്ടിൽ ഫോൺ നമ്പറുകളും പറ്റ് കണക്കും എഴുതി ഭാര്യ; വീഡിയോ കാണാം

ലോകത്തൊരാളും പാസ്പോർട്ട് ഇങ്ങനെ ഒരാവശ്യത്തിന് ഉപയോഗിച്ച് കാണില്ല. തന്റെ ഭർത്താവിന്റെ പാസ്പോർട്ട് ഫോൺ നമ്പറുകൾ എഴുതാനും പറ്റ് കണക്കെഴുതാനും ഉപയോഗിച്ച് മലയാളി വീട്ടമ്മ. സോഷ്യൽ മീഡിയയിൽ ദമ്പതികളുടെ മകനാണ് ഇക്കാര്യം വീഡിയോ സഹിതം ഷെയർ ചെയ്തത്. എന്നാൽ പാസ്പോർട്ട് ഉടമയുടെ പേരോ വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല. ആരാണ് ഇത് ആദ്യമായി പോസ്റ്റ് ചെയ്തതെന്നതും അജ്ഞാതമാണ്.

ഈ ഗതികേട് ആർക്കും വരല്ലേ ഈശ്വരാ എന്ന് പറഞ്ഞുകൊണ്ടാണ് മകൻ വീഡിയോ തുടങ്ങുന്നത്. അപ്പച്ചന്റെ പാസ്പോർട്ടിൽ അമ്മ കാണിച്ച പരുപാടിയാ,.. എഴുതിയ കാര്യങ്ങൾ നോക്ക്, പറ്റ് കണക്ക്, ഫോൺ നമ്പർ, കല്യാണ വീട്ടിൽ കൊടുത്ത പണത്തിന്റെ കണക്ക്, പത്രത്തിന്റെ കാശ് എന്നിവ എല്ലാം പാസ്പോർട്ടിന്റെ ഒഴിഞ്ഞ പേജുകളിൽ ഉണ്ട്.

സംഗതി എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.