ഏ​ഴു വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ​യി​ൽ ഏ​ഴു വ​യ​സു​കാ​ര​നു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലെ പ്ര​തി അ​രു​ൺ ആ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​യാ​ളു​ടെ അ​റ​സ്റ്റ് വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ള​യ കു​ട്ടി കി​ട​ക്ക​യി​ൽ മൂ​ത്ര​മൊ​ഴി​ച്ച​താ​ണ് അ​രു​ണ്‍ ആ​ന​ന്ദ് ഏ​ഴു​വ​യ​സു​ള്ള മൂ​ത്ത കു​ട്ടി​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. കി​ട​ക്ക​യി​ൽ കി​ട​ന്ന ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ ന​ടു​വി​നു ച​വി​ട്ടി തെ​റി​പ്പി​ച്ചു. കു​ട്ടി ഭി​ത്തി​യി​ൽ ത​ല​യ​ടി​ച്ചു അ​ല​മാ​ര​യ്ക്കി​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നി​ട്ടും, അ​രി​ശം മാ​റാ​ത്ത അ​രു​ണ്‍ കു​ട്ടി​യെ വീ​ണ്ടും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് നി​ല​ത്തി​ട്ടു ച​വി​ട്ടി​യ​ത്. മാ​താ​വ് ഇ​ട​പെ​ട്ട​പ്പോ​ൾ എ​ല്ലാ​വ​രെ​യും കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അതേ സമയം, അ​ബോ​ധാ​വ​സ്ഥ​യി​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കുട്ടി ഇതു വരെ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.