ബാലാകോട്ട് ഭീകരരുടെ മൃതദേഹം പാക്കിസ്ഥാൻ എണ്ണിത്തീർന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി

ബാ​ലോ​കോ​ട്ടി​ലെ ഇ​ന്ത്യ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​ൻ‌ എ​ണ്ണി​ത്തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ഡീ​ഷ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ല​യി​ലാ​ണ് അ​ദ്ദേ​ഹം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്. ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​പ്പോ​ഴും പാ​ക്കി​സ്ഥാ​ൻ എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷം ഇ​തി​ന് തെ​ളി​വ് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

വ്യോ​മാ​ക്ര​മ​ണം ക​ഴി​ഞ്ഞ് ഒ​രു മാ​സ​മാ​യി, പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തെ​ര​യു​ന്ന തി​രി​ക്കി​ലാ​ണ് ഇ​പ്പോ​ഴും. എ​ന്നാ​ൽ ഇ​വി​ടു​ത്തെ ആ​ളു​ക​ൾ ഇ​പ്പോ​ഴും ഇ​തി​ന് തെ​ളി​വ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​രി​ഹ​സി​ച്ചു. ഇ​ന്ത്യ എ​പ്പോ​ൾ ഭീ​ക​ര​ത​യ്ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചാ​ലും ശ​ത്രു​വി​ന്‍റെ വീ​ട്ടി​ൽ​ക്ക​യ​റി ആ​ക്ര​മി​ക്കും. ഈ ​ആ​ളു​ക​ൾ തെ​ളി​വ് തെ​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ ഇ​പ്പോ​ൾ ബ​ഹി​രാ​കാ​ശ ശ​ക്തി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ലോ​കം ഇ​പ്പോ​ൾ ഇ​ന്ത്യ​യെ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി. ഇ​ന്ത്യ ഇ​പ്പോ​ൾ ബ​ഹി​രാ​കാ​ശ​ത്തും കാ​വ​ൽ തു​ട​ങ്ങി​യി​രി​ക്കു​ന്നു. ന​മ്മ​ൾ ന​മ്മു​ടെ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രി​ൽ അ​ഭി​മാ​നം കൊ​ള്ളു​ക​യാ​ണ്. എ​ന്നാ​ൽ വ​ള​രെ​ക്കു​റ​ച്ച് ആ​ൾ​ക്കാ​ർ ഇ​ല്ലാ​യ്പ്പോ​ഴും ഇ​ത്ത​രം നേ​ട്ട​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്തു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും വി​മ​ർ​ശി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ ശാ​സ്ത്ര​ജ്ഞ​രെ​യും സൈ​നി​ക​രെ​യും ഇ​വ​ർ അ​പ​മാ​നി​ക്കു​ക​യാ​ണ്. സൈ​ന്യ​ത്തെ​യും ശാ​സ്ത്ര​ജ്ഞ​രെ​യും അ​പ​മാ​നി​ക്കു​ന്ന ഇ​ത്ത​രം ആ​ളു​ക​ളെ ശി​ക്ഷി​ക്ക​ണ​മോ​യെ​ന്ന് പ​റ​യൂ- മോ​ദി ജ​ന​ക്കൂ​ട്ട​ത്തോ​ടാ​യി ചോ​ദി​ച്ചു. നി​ങ്ങ​ൾ​ക്ക് ദു​ർ​ബ​ല​മാ​യ സ​ർ​ക്കാ​രാ​ണോ ആ​വ​ശ്യം അ​തോ ശ​ക്ത​മാ​യ​തോ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് ജ​ന​ത്തോ​ട് ചോ​ദി​ച്ചു.