പി ജയരാജൻ ഒൻപത് ക്രിമിനൽ കേസുകളിലെ പ്രതി

വ​ട​ക​ര ലോക്‌സഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ ഡി എ​ഫ് സ്ഥാ​നാ​ർ​ഥി പി ​ജ​യ​രാ​ജ​നെ​തി​രെ രണ്ട് കൊലപാതക കേസടക്കം 9 കേസുകള്‍. നാമനിര്‍ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. മ​നോ​ജ് വ​ധ​ക്കേ​സ്, പ്ര​മോ​ദ് വ​ധ​ശ്ര​മ​ക്കേ​സ് എ​ന്നി​വ​യി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, അ​രി​യി​ൽ ഷു​ക്കൂ​റി​നെ കൊ​ല്ലാ​നു​ള്ള പ​ദ്ധ​തി മ​റ​ച്ചു​വെ​ച്ചു എ​ന്നി​വ​യാ​ണ് ജ​യ​രാ​ജന്‍റെ പേ​രി​ലു​ള്ള കേ​സു​ക​ളി​ൽ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള​ത്. മ​റ്റു​ള്ള​വ അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന​തി​നും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ്. അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ കൂ​ത്തു​പ​റ​മ്പ് ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷം ത​ട​വി​നും പി​ഴ അ​ട​ക്കാ​നു​മാ​ണ്​ ശി​ക്ഷി​ച്ച​ത്. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ തീ​രു​മാ​ന​മാ​വു​ന്ന​തു​വ​രെ വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രിക്കുകയാണ്.