വീട്ടിലെത്തി കുട്ടികളെ കുളിപ്പിച്ചും, പച്ചക്കറി കുട്ട ചുമന്നും ഒരു സ്ഥാനാർത്ഥി (വീഡിയോ കാണാം)

തെരഞ്ഞെടുപ്പടുക്കുമ്പോൾ സ്ഥാനാർത്ഥികളുടെ പ്രചാരണവും വൈവിധ്യമാവാറുണ്ട്. തമിഴ് നാട്ടിലെ നാം തമിഴ് കക്ഷിയുടെ സ്ഥാനാർഥിയും നടനുമായ മൻസൂർ അലീഖാന്റെ പ്രചാരണ രീതിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുകകയാണ്. ശുചീകരണതൊഴിലാളികൾക്കൊപ്പം ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടായിരുന്നു ആദ്യ പ്രചരണം. തുടർന്നങ്ങോട്ട് കണ്ണിൽകണ്ട എല്ലാജോലികളും ചെയ്യാൻ തുടങ്ങി. വീട്ടിലെത്തി കുട്ടികളെ കുളിപ്പിക്കുകയും, പച്ചക്കറി കുട്ട ചുമക്കുകയുമൊക്കെ ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു. ഒരു കടയിൽ കയറി പലഹാരം പാകം ചെയ്ത് എത്തിയവർക്ക് നൽകുകയും ചെയ്തു. ഇത് മൂന്നാംതവണയാണ് മൻസൂർ മൽസരിക്കുന്നത്. തമിഴ്നാട്ടിലെ ദിൻഡിഗലിൽ നിന്നാണ് മൻസൂർ മൽസരിക്കുന്നത്.