യുഎഇയിൽ പെര്‍ഫ്യൂം ഗോഡൗണിൽ തീപിടുത്തം; ജീവനക്കാര്‍ മരിച്ചു

യുഎഇയിൽ പെര്‍ഫ്യൂം ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ഒരു ജീവനക്കാര്‍ മരിച്ചു. അജ്‍മാനിലെ അല്‍ ജുര്‍ഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പൊള്ളലേറ്റു.ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് മരിച്ചത്. വിഷപ്പുക ശ്വസിച്ച് അവശനായ ഇയാളെ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരുടെ നില ഗുരുതരമല്ല. ഇവരെയും ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.