വയനാട്ടിൽ കളി മാറുമോ? രാഹുലിന് എതിരാളി ബിജെപി ദേശീയ നേതാവ്?

രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ വയനാട് ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമായി മാറിയിരിക്കുകയാണ്. ദേശീയ അധ്യക്ഷൻ തന്നെ വയനാട്ടിൽ കളത്തിലിറങ്ങുമ്പോൾ എൻഡിഎയും ശക്തനായ സ്ഥാനാർത്ഥിയെ കളത്തിലിറക്കുമെന്നാണ് സൂചനകൾ. നേരത്തെ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബിഡിജെഎസ്സിന്റെ പൈലി വാത്യാട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാഹചര്യങ്ങൾ മാറിയതോടെ വയനാട്ടിൽ ബിജെപിയുടെ ദേശീയ നേതാവിനെ തന്നെ കളത്തിലിറക്കാനാണ് സാധ്യത.

നേരത്തെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ ഏകെ ആന്റണിയാണ് രാഹുൽ വയനാട് മത്സരിക്കുന്ന വിവരം അറിയിച്ചത്. വളരെ സന്തോഷമുള്ള കാര്യം അറിയിക്കാനുണ്ടെന്ന മുഖവുരയോടെയാണ് ആന്റണി തുടങ്ങിയത്. നിരന്തര ആവശ്യവും അഭ്യര്‍ത്ഥനയും പരിഗണിച്ച് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചത്.