അരുൺ ആനന്ദ് ഇളയകുട്ടിയേയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പൊലീസ്

ഏഴുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദ് ഇളയകുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കണ്ടെത്തി.

സംഭവം നടന്ന തൊടുപുഴ വാടകവീട്ടിൽ എത്തിച്ചുനടത്തിയ ചോദ്യം ചെയ്യലിൽ, കുട്ടികളെ ക്രൂരമായി മർദിച്ചിരുന്നെന്ന് പ്രതി സമ്മതിച്ചു. ഇളയകുട്ടിയുടെ വൈദ്യപരിശോധനയിൽ ജനനേന്ദ്രിയത്തിൽ വീക്കമുണ്ടായതായി കണ്ടെത്തി. ഇയാൾ ലൈംഗികമായി കുട്ടികളെ ദുരുപയോഗം ചെയ്തതിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ പിൻബലവുമുണ്ടെന്നു ജില്ലാപൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും കുട്ടികളുടെ വല്യമ്മയുടെയും സാന്നിധ്യത്തിൽ ഇളയകുട്ടിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിക്കുകയാണ്.വധശ്രമം, ബാലനീതി നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് പ്രതിക്കെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.