ചരിത്രദൗത്യവുമായി ഇന്ത്യ; പിഎസ്‌എല്‍വി സി-45 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ചരിത്ര ദൗത്യവുമായി ഇന്ത്യ പിഎസ്‌എല്‍വി-45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെയുള്ള 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ടു പിടിക്കാനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്. സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടേതാണ് മറ്റു ഉപഗ്രഹങ്ങള്‍. രാവിലെ 9:30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് പിഎസ്‌എല്‍വി-സി45 വിക്ഷേപിച്ചത്. പിഎസ്‌എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു വിക്ഷേപണം.

എമിസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ആദ്യ ദൗത്യം. 436 കിലോഗ്രാമാണ് ഇലക്‌ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് അഥവാ എമിസാറ്റിന്റെ ഭാരം. 763 കിലോമീറ്റര്‍ ഉയരത്തില്‍ എമിസാറ്റ് വിക്ഷേിച്ചതിന് ശേഷം പിഎസ്‌എല്‍വി റോക്കറ്റ് 504 കിലോമീറ്റര്‍ ഉയരത്തിലേയ്ക്ക് എത്തിച്ച്‌ ഇവിടെ വെച്ചായിരുന്നു ബാക്കി 28 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.