‘പിണറായി പോയാലും താൻ പോകില്ല’; ബിജെപി പ്രവേശനത്തെക്കുറിച്ച് കെ സുധാകരൻ

ബിജെപി ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ആരോപണത്തിന് മറുപടി നൽകി കെ സുധാകരൻ. പിണറായി വിജയൻ ബിജെപിയിൽ പോയാലും താൻ പോകില്ലെന്ന് പ്രഖ്യാപിച്ചാണ് സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. എല്ലാ സ്വീകരണ കേന്ദ്രത്തിലും സുധാകരന്റെ പ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്.

തനിക്ക് അല്ല പിണറായി വിജയനാണ് ബിജെപിയുമായി നേരത്തെതന്നെ ബന്ധമുള്ളതെന്നും സുധാകരൻ ആരോപിക്കുന്നു. എൽഡിഎഫ് കുടുംബയോഗങ്ങളിൽ സുധാകരന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രി ബിജെപി ബന്ധം ആരോപിച്ചത്.