വയനാട് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം; പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പരിഹസിച്ച്‌ പ്രധാന മന്ത്രി നരേന്ദ്രമോദി. ഹിന്ദു മേഖലയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നത് കൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാകുന്നതെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വര്‍ധയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് മോദിയുടെ പരാമര്‍ശം