ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം: പിണറായി വിജയന്‍

ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാഡ്ഗിൽ റിപ്പോർട്ട്, ആസിയാൻ കരാർ എന്നിവയിൽ കോൺഗ്രസിന്‍റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടിൽ മത്സരിക്കാൻ എത്തിയ സഹചര്യത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം ശക്തമായിരിക്കുകയാണ്.