ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ? മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു; പരിഹാസവുമായി ഷാഫി പറമ്ബില്‍ എംഎല്‍എ

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ?’ എന്നാണ് സി.പി.എമ്മിനെതിരെ ഷാഫി പറമ്പിലിന്റെ രൂക്ഷ വിമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരായ ദീപാ നിശാന്തിനും, കെ.ആര്‍ മീരയ്ക്കുമെതിരെയും ഷാഫി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നെന്ന് ഷാഫി പറമ്ബില്‍ പരിഹസിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച്‌ പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരക്കോ ?
അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളില്‍ തള്ളി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ .
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതപ്പോ ..
#രമ്യജയിക്കും’

പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലാണ് വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ല’- ഇതായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യാ ഹരിദാസ് അറിയിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത്‌ പുറത്ത് വരാതിരിക്കോ ?അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ .ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ ?മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു .ഇതിപ്പോ ..#രമ്യജയിക്കും

Shafi Parambil ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಏಪ್ರಿಲ್ 1, 2019