നടിയെ ആക്രമിച്ച കേസ്; ദിലീപിനെ പിന്തുണച്ച് സർക്കാർ സുപ്രീംകോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. സുപ്രീം കോടതിയിലെ ഹർജിയിൽ തീർപ്പാകുന്നതുവരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചു. കേസ് മെയ് ഒന്നിലേക്ക് മാറ്റി. ഇതോടെ വിചാരണ നടപടികൾ കൂടുതൽ വൈകും.

കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.കോടതിയിൽ സമർപ്പിച്ച രേഖകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിന്റെ ഈ ആവശ്യത്തെ വിചാരണകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു