വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍

പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ കടുത്ത വെയിലാണ് ഇപ്പോഴുള്ളത്. ചര്‍മത്തിലെ കരുവാളിപ്പും ചൂടുകുരുവും വിയര്‍പ്പും ആകെ മൊത്തം പ്രശ്നങ്ങൾ. എന്നാൽ ജീവിതശൈലിയില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങളെ നിയന്ത്രിക്കാനോ തീവ്രത കുറയ്ക്കാനോ സാധിക്കും. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തിനുള്ളിലെ കോശങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ശരീരം ചര്‍മത്തിലുള്ള മെലാനിന്‍ പിഗ്മെന്റ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇതാണ് ശരീരത്തില്‍ കരുവാളിപ്പായി കാണുന്നത്.

വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.

കറ്റാര്‍വാഴയുടെ നീര് കരുവാളിപ്പ് ഉള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് ചര്‍മത്തിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കും.

വെള്ളരിക്ക തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വെക്കുക. കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുപ്പ് മാറിക്കിട്ടും.

മോരില്‍ ത്രിഫല അരച്ച് പുരട്ടുക

ക്ഷീരബല തൈലം പുരട്ടി കുളിക്കുക

തണുത്ത തൈര് മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിറ്റ് ശേഷം കഴുകി കളയാം

പാലും നേന്ത്രപ്പഴവും കുഴമ്പുരൂപത്തിലാക്കി കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക

ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് കരുവാളിപ്പുള്ളിടത്ത് മസാജ് ചെയ്യുക.

വെയിലത്ത് നിന്നും കേറി വന്ന് ശരീരം ചൂടായി ഇരിക്കുമ്പോള്‍ കുളിക്കരുത്. വിയര്‍പ്പ് ഒഴിഞ്ഞ് ശരീരം തണുത്തതിന് ശേഷം മാത്രം കുളിക്കാം.