മോദിയെ വെല്ലുവിളിച് മമത ബാനർജി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിവിഷനിലൊ പൊതുസമ്മേളനങ്ങളിലൊ നേരിട്ട് ചര്‍ച്ചക്ക് വെല്ലുവിളിച് മമത ബാനര്‍ജി. പശ്ചിമ ബംഗാളിന്‍റെ വികസനത്തിന് തടയിടുന്നത് മമതയാണ് എന്ന് മോദി കഴിഞ്ഞ ദിവസം ബംഗാളില്‍ വെച്ച് പറഞ്ഞതിന് മറുപടിയായാണ് തൃണമൂല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ” താൻ മോദിയല്ലെന്നും കള്ളം പറയാറില്ലെന്നും ” മമത ആഞ്ഞടിച്ചു. കൂച്ച്ബിഹാറിലെ റാലിയിലാണ് മോദിക്ക് മമത മറുപടി നല്‍കിയത്.

മോദിയുടെ ഭരണത്തില്‍ 12,000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തതെന്നും, തന്‍റെ ഭരണത്തില്‍ ബംഗാളിലെ കര്‍ഷകരുടെ വേതനം മൂന്നു മടങ്ങ് വര്‍ദ്ധിച്ചതായി മമത അവകാശപ്പെട്ടു. തൃണമൂലും കോണ്‍ഗ്രസും പാക് അനുഭാവികളാണെന്നും രാജ്യത്തിന്‍റെ സേനയുടെ മനോവീര്യം തകര്‍ക്കലാണ് അവരുടെ ലക്ഷ്യമെന്നും മോദി ബംഗാളിലെ തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പട്ടികയെയും മോദി രൂക്ഷമായി വിമര്‍ശിച്ചു.