രാഹുൽഗാന്ധിയുടെ മത്സരം ഇടതുപക്ഷത്തിനെതിരെ: മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റേത് ബിജെപിയെ തോല്‍പ്പിക്കാനുള്ള സമീപനമല്ലെന്നും പിണറായി പറഞ്ഞു. വയനാട്ടിലെ കര്‍ഷകരോട് ആസിയാന്‍ കരാര്‍ തെറ്റായിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറയുമോ. ആസിയാന്‍ കരാര്‍ ഒഴിവാക്കണമെന്ന് പറയാന്‍ രാഹുലിന് ധൈര്യമുണ്ടോയെന്നും പിണറായി പരിഹസിച്ചു.

ഇന്ന് രാവിലെ 11.30 ഓടെയാണ് വയനാട് കളക്‌ട്രേറ്റിലെത്തി കളക്ടര്‍ എ ആര്‍ അജയകുമാറിനു മുൻപാകെ രാഹുൽ പത്രിക സമര്‍പ്പിച്ചത് . പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളോടൊപ്പം എത്തിയാണ് രാഹുലിന്റെ പത്രികാ സമര്‍പ്പണം..കാല്‍ ലക്ഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിച്ചത് . പത്രികാ സമര്‍പ്പണത്തിനു ശേഷം റോഡ് ഷോ യും നടന്നിരുന്നു