വിവാദ പരാമര്‍ശം ; യോഗിക്ക് കിടിലൻ മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി

കോ​ണ്‍​ഗ്ര​സി​നെ ബാ​ധി​ച്ച്‌ വൈ​റ​സാ​ണ് മു​സ്‌​ലീം ലീ​ഗെ​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ലീ​ഗ് നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. യോ​ഗി​യു​ടെ അ​റി​വി​ല്ലാ​യ്മ​യാ​ണ് ഇ​ത്ത​രം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം ഏറെനാളായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. കേരളത്തില്‍ യുഡിഎഫിലും കേന്ദ്രത്തില്‍ യുപിഎയിലും കുറെക്കാലമായി ലീഗ് പ്രവര്‍ത്തിക്കുന്നു. ഇതു ജനങ്ങള്‍ക്കറിയാം. കേരളത്തെക്കുറിച്ചോ അതിന്റെ മതേതര സ്വഭാവത്തെക്കുറിച്ചോ ഒന്നും അറിയാതെയാണ് യോഗിയുടെ പരാമര്‍ശം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അ​ദ്ദേ​ഹം എ​ല്ലാ​യ്പ്പോ​ഴും ഇ​ത്ത​രം​ചി​ല പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്താ​റു​ണ്ടെ​ന്നും അ​തെ​ല്ലാം അ​ദ്ദേ​ഹ​ത്തെ തി​രി​ഞ്ഞ് കു​ത്തി​യി​ട്ടേ ഉ​ള്ളു​വെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ഓ​ര്‍​മി​പ്പി​ച്ചു. ബി​ജെ​പി സ​ഖ്യ​ത്തി​ല്‍ പ​ല​യി​ട​ത്തും പ​ച്ച​ക്കൊ​ടി പി​ടി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു. യോ​ഗി​യു​ടെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വ​ക​രി​ക്കു​മെ​ന്ന് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് യോ​ഗി​യെ വി​മ​ര്‍​ശി​ച്ച്‌ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും രം​ഗ​ത്തെ​ത്തി​യ​ത്.

ഇത്തരം ബാലിശമായ പ്രചാരണങ്ങള്‍ കൊണ്ടൊന്നും ബിജെപിക്കു ജയിക്കാനാവില്ല. രാഹുല്‍ ഗാന്ധി കൊടുങ്കാറ്റുപോലെയാണ് വരുന്നത്. അദ്ദേഹത്തിന്റെ റാലികളിലെ ജനപങ്കാളിത്തം നോക്കിയാല്‍ അറിയാം. അതു തടുക്കാന്‍ ബിജെപിക്കാവില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനു പകരം ബാലിശമായ കാര്യങ്ങളിലേക്കു പ്രചാരണം ചുരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തില്‍ ഈ പച്ചപ്രചാരണം ഏറ്റെടുക്കുന്ന സിപിഎമ്മുകാര്‍ ഒന്നു ശ്രദ്ധിക്കുന്നതു നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.