തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസ്; പ്രതി നിധീഷ് റിമാൻഡിൽ

തൃശൂർ ചിയ്യാരത്ത് പെൺകുട്ടിയെ പെട്രോളൊഴിച്ച തീ കൊളുത്തി കൊന്ന കേസിൽ പ്രതി നിധീഷ് റിമാൻഡിൽ. പ്രതിയെ 6 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട് .സംഭവത്തിനു ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ ഈ മാസം 11 വരെ കോടതി റിമാൻഡ് ചെയ്തതിന് ശേഷം വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. വടക്കേകാട് സ്വദേശിയാണ് നിധീഷ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ച നീതുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌ക്കരിച്ചു.