പ്രധാനമന്ത്രി തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ കർഷകർ

പ്രധാനമന്ത്രി തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഗുജറാത്തിലെ ഗ്രാമീണര്‍. ബി.ജെ.പി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒന്നും തരുന്നില്ല. അച്ഛേ ദിന്‍ എന്ന് പറഞ്ഞ് നമ്മളെ കബളിപ്പിക്കുകയാണ്എന്നും കർഷകർ.`ഹിന്ദുത്വത്തിന്റെ പേരിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗുജറാത്തുകാരന്‍ പ്രധാനമന്ത്രിയാകുന്നതിലുള്ള അഭിമാനവുമുണ്ടായിരുന്നു. അതുകൊണ്ടെല്ലാവരും വോട്ടു നല്‍കി. പക്ഷേ അതെല്ലാം നിഷ്ഫലമായി’.

സര്‍ക്കാര്‍ ഒന്നും തരുന്നില്ല വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ. മറ്റുള്ളവര്‍ക്ക് നല്‍കും എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ല.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചത് ഗുജറാത്തില്‍ നിന്നുള്ള പ്രതിനിധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്ന അഭിമാനത്താലായിരുന്നുവെന്നും കർഷകർ .

മന്‍ കി ബാത്ത് ആണ് എപ്പോഴും പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിക്കുന്നത്. പ്രധാനമന്ത്രിയുടെ മനസിലെന്താണെന്ന് അറിയാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. കര്‍ഷകരുടെ മനസിലെന്താണെന്ന് ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യത്തിന് വേണ്ടത്.കർഷകർ പറയുന്നു.