കോൺഗ്രസ് പ്രകടന പത്രികയെ വിമർശിച്ച് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ പ്രകടന പത്രികയിലുടെ സായുധ സേനകളുടെ ധൈര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളില്‍ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാന്‍ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈനികര്‍. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെ വെറും തട്ടിപ്പെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്.

ഭീകരവാദത്തെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസിന്റേതെന്ന് മോദി പറഞ്ഞു. അതിര്‍ത്തി കടന്ന് അവരുടെ താവളങ്ങളില്‍ എത്തി ഭീകരവാദികളെ കൊല്ലാനുള്ള ധൈര്യവും അവര്‍ക്കുണ്ടായില്ല. സത്യസന്ധതയുള്ള, ധാര്‍മ്മികതയുള്ള ഒരു സര്‍ക്കാര്‍ വേണോ അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. കോണ്‍ഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും മോദി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.