തൊടുപുഴയിലെ 7 വയസുകാരന്റെ മരണം; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി മരിച്ച 7 വയസ്സുകാരന്റെ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും .ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. ക്രൂര മർദ്ദനത്തിൽ കുട്ടി മരിക്കാനുണ്ടായ സാഹചര്യങ്ങളും ഗൗരവവും പരിഗണിച്ച കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിന്റെ മേൽ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് അരുണിനുമേൽ കേസെടുത്തിരുന്നത്. കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റുമോർട്ടം നടത്തണമെന്നും ബിജുവിന്റെ കുടുംബം ആരോപിച്ചിരുന്നു. കുട്ടിയുടെ അമ്മയെ പ്രധാന സാക്ഷിയാക്കിയേക്കും. ഇവരുടെ രഹസ്യ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ അമ്മ, ഇവരുടെ 4 വയസുള്ള ഇളയ മകൻ, മുത്തശ്ശി എന്നിവരെ ഇടുക്കിയിലെ ഷെൽട്ടർ ഹോമിലേക്കു മാറ്റിയിട്ടുണ്ട്. അതേസമയം ഇളയ കുട്ടിയെ തങ്ങൾക്കു വിട്ടുനല്കണമെന്നും കുട്ടിയുടെ സുരക്ഷയിൽ തങ്ങള്ക് ആശങ്കയുണ്ടെന്നും ബിജുവിന്റെ മാതാപിതാക്കളും ആവശ്യമുന്നയിച്ചിരുന്നു