കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ച് കെ എസ് ആർ ടി സി എംപാനൽ ഡ്രൈവർമാർ

കെ എസ് ആർ ടി സി എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡ്രൈവർമാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കുന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയം മാനസീക സംഘര്ഷങ്ങള്ക്കിടയാക്കുന്നതിനാലാണ് ഈ നടപടി. മാനസീക സംഘർഷം മൂലം ജോലി ചെയ്യുന്നത് നിരവധിപേരുടെ ജീവൻ അപകടത്തിലാക്കാൻ സാധ്യത ഉള്ളതിനാലാണ് അവധിയിൽ പ്രവേശിക്കുന്നതെന്ന് ജീവനക്കാർ അപേക്ഷയിൽ പറഞ്ഞിരുന്നു.

ഡ്രൈവർമാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിക്കുന്നത് കെ എസ് ആർ ടി സി യെ സാരമായി ബാധിക്കും 1565 കെ എസ് ആർ ടി സി ജീവനക്കാരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്. എംപാനല്‍ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിക്കുന്നത് കോര്‍പ്പറേഷനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. 35 ശതമാനം സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി കെഎസ്ആര്‍ടിസി എം ഡി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.