മാണിയോടുള്ള ആദരമായി വ്യാഴാഴ്ച പാലായില്‍ ഹര്‍ത്താല്‍

പാലാ : അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണിക്ക് ആദര സൂചകം നല്‍കി കൊണ്ട് പാലായില്‍ വ്യാപാരികള്‍ വ്യാഴാഴ്ച കടകള്‍ അടച്ച്‌ ഹര്‍ത്താല്‍ ആചരിക്കും. ഇന്ന് കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പത്തര മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും . അതിന് ശേഷം കോട്ടയം തിരുനക്കര മൈതാനിയിലേക്ക് വിലാപയാത്രയായി കൊണ്ടു വരും. ഉച്ചകഴിഞ്ഞ് രണ്ടോടെ പാലായിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം തീരുമാനിച്ചിരിക്കുന്നത്.

മാണിയുടെ ഭൗതികദേഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജി.സുധാകരന്‍, കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് നേതാക്കളും നൂറുകണക്കിന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു.