ദുബായ് വൈറ്റ് ഒറിക്‌സ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ  ഹ്രസ്വ ചലച്ചിത്ര മേളയിലൊന്നായ  വൈറ്റ് ഒറിക്‌സ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിന് ദുബായിൽ തുടക്കമായി .മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ദുബായ് ക്യാംപസിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് രണ്ടാമത് വൈറ്റ് ഒറിക്‌സ് ചലച്ചിത്ര മേള സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര മേളയുടെ ഉത്‌ഘാടനം ദുബൈ നോളഡ്ജ് പാർക്ക് എം.ഡി മുഹമ്മദ് അബ്‌ദുള്ള നിർവ്വഹിച്ചു

ഫൈസൽ ഹാഷിമി സംവിധാനം നിർവ്വഹിച്ച   ഹ്രസ്വ ചിത്രമായ വിക്കന്റെ പ്രത്യേക പ്രദർശനവും ഉത്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. യു എ ഇ യിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുൾപ്പടെ 5800 ലേറെ അപേക്ഷകളാണ് ഷോർട് ഫിലിം ഫെസ്റ്റിവലിന്  ഇത്തവണ ലഭിച്ചത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൺപതോളം ഹ്രസ്വ ചിത്രങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.