സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 44 പേര്‍

സൗദിയിൽ ഒട്ടകങ്ങളെ ഇടിച്ചുണ്ടായ വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരിച്ചത് 44 പേര്‍. റോഡുകളിലൂടെ അലഞ്ഞു നടന്ന ഒട്ടകങ്ങളെ ഇടിച്ചുണ്ടായ 355 വാഹനാപകടങ്ങളാണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തതതെന്നു സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഒട്ടകത്തെ അലക്ഷ്യമായി വിടുന്ന ഉടമകൾക്കെതിരെ പിഴ ചുമത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ ആരംഭിച്ചു.

ഒട്ടകങ്ങൾ അലഞ്ഞു നടക്കുന്ന പ്രവണത കൂടുതലുള്ള റോഡുകളുടെ ഇരുവശവും വേലികൾ സ്ഥാപിക്കുന്നതിനും റോഡുകൾ മുറിച്ചു കടക്കുന്നതിനു ഒട്ടകങ്ങൾക്കു സുരക്ഷിതമായ സൗകര്യം ഒരുക്കുന്നതിനും സർക്കാർ ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.