റാസൽഖൈമയിൽ മലവെള്ളപ്പാച്ചിൽ; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു. ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ലഭിച്ചപ്പോൾ റാസൽഖൈമയിൽ മലവെള്ളപ്പാച്ചിൽ റിപ്പോർട്ട്ചെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷം കുറച്ചു നാളുകൾ കൂടി തുടർന്നേക്കുമെന്നാണ് റിപോർട്ടുകൾ. രണ്ടു ദിവസങ്ങളായി തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് റാസൽഖൈമയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പ്രദേശത്ത് താപനിലയിൽ കാര്യമായ കുറവ് വന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും രാത്രി തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിലേക്ക് കാലാവസ്ഥ മാറുന്നതിന്‍റെ മുന്നോടിയായാണ് നിലവിലെ മാറ്റങ്ങളെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.