അൽഐനിൽ വീട്ടിനുള്ളിൽ തീപിടിത്തം; ആറു മരണം

അൽഐനിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ആ​റു​പേ​ർ മ​രി​ച്ചു. അമ്പത്കാരനായ പാക് സ്വദേശി, ഇവരുടെ രണ്ട് മക്കൾ, ബന്ധു, രണ്ട് കുടുംബ സുഹൃത്തുക്കൾ എന്നിവരാണ് മരിച്ചത്. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പാ​കി​സ്​​താ​നി​യാ​യ മു​ഹ​മ്മ​ദ്​ റ​ഹീം ബാ​ത്​​റൂ​മിന്റെ സീ​ലി​ങ്​ ത​ക​ർ​ത്ത്​ ര​ക്ഷ​പ്പെ​ട്ടു. ചെ​റി​യ തോ​തി​ൽ പൊ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃതദേഹങ്ങൾ സ്വദേശത്ത്​ എത്തിച്ച്​ സംസ്​കരിക്കും.