വാഹനാപകടങ്ങൾ കുറയ്ക്കാൻ ബോധവൽക്കരണ വീഡിയോയുമായി അബുദാബി പോലീസ് (വീഡിയോ കാണാം)

വാഹനാപകടങ്ങൾ കുറയ്ക്കാൻ നിയമലംഘനങ്ങളെക്കുറിച്ച് ബോധവൽക്കരണവുമായി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. സ്കൂള്‍ ബസുകളിലെ സ്റ്റോപ് അടയാളം അവഗണിച്ച് നീങ്ങുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിയമപ്രകാരം സ്കൂള്‍ ബസുകള്‍ സ്റ്റോപ്പ് അടയാളം കാണിച്ചാല്‍ ഇരുഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ നിര്‍ത്തണം. ഇത് ലംഘിക്കുന്നവർക്ക് 1000 ദിര്‍ഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളുമാണ് അബുദാബി പൊലീസ് ശിക്ഷ നൽകുന്നത്.

വീഡിയോ കാണാം