ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ മേട്ടുപ്പാളയം സ്വദേശി കുവൈത്ത് വിമാനത്താവളത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

കുവൈത്ത് സിറ്റി: നാട്ടിലെ അവധിയ്ക് ശേഷം കുവൈത്തിലെ ജോലി സ്ഥലത്തേക്കു തിരികെ പോകുന്നതിനിടെ പ്രവാസി വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. മേട്ടുപ്പാളയം സ്വദേശി ബാലുചന്ദ്രനാണ് (58) മരിച്ചത്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സഹോദന്‍ എത്തിയിരുന്നു.പക്ഷെ വിമാനം കുവൈത്തിൽ ലാന്റ് ചെയ്ത ഉടനെ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.