യുഎഇയിൽ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് (എഫ് എ എച്ച് ആര്‍) തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഏകീകരിച്ചിരുന്നു.

2019ലെ അവധി ദിനങ്ങള്‍ ഇവയാണ്

  1. പുതുവര്‍ഷാരംഭം – ജനുവരി 1
  2. ചെറിയ പെരുന്നാള്‍ – റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
  3. അറഫ ദിനം – ദുല്‍ഹജ്ജ് 9
  4. ബലി പെരുന്നാള്‍ – ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
    5.ഹിജ്റ വര്‍ഷാരംഭം – മുഹറം 1
  5. രക്തസാക്ഷി ദിനം – ഡിസംബര്‍ 1
  6. ദേശീയ ദിനം – ഡിസംബര്‍ 2 മുതല്‍ 3 വരെ

പുതിയ പട്ടിക അനുസരിച്ച് റമദാനില്‍ 30 ദിവസമുണ്ടാകുമെങ്കില്‍ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിക്കും.